കേസെടുത്ത് അഞ്ച് ദിവസം, പിപി ദിവ്യയെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം

Advertisement

കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്ത് അഞ്ച് ദിവസമായിട്ടും പി.പി ദിവ്യയെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി പൊലീസിനോട്‌ റിപ്പോർട്ട് തേടി. എ ഡി എമ്മിന്റെ മരണത്തിൽ പൊലീസിനും കളക്ടർക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് പ്രതി ചേർത്തതിന് പിന്നാലെയാണ് പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. കേസിൽ പൊലീസിനോട്‌ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബം കേസിൽ കക്ഷി ചേർന്നു. അന്വേഷണ സംഘം ഇന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിരുന്നുവെന്നും സത്യം സത്യമായി പറയുമെന്നും കളക്ടർ

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്‌. യൂത്ത് ലീഗ് പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കളക്ടറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

ദിവ്യയെ സംരക്ഷിക്കില്ലെന്ന് സിപിഐഎമ്മും, സർക്കാരും പറയുമ്പോഴും പൊലീസ് നടപടി അത് സാധൂകരിക്കുന്നതല്ല

Advertisement