ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

Advertisement

തിരുവനന്തപുരം.ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പോലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ പക്കൽ ഉള്ളതെല്ലാം കൈമാറി എന്നും
സിദ്ദിഖ് പോലീസ് ആവശ്യപ്പെട്ട പഴയ ഫോണുകൾ തൻറെ കൈവശമില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അജ്ഞാതരായ ചിലർ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ അത് പോലീസുകാർ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകിയതായും സിദ്ദിഖ് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നാളെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരി​ഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.