ന്യൂസ് അറ്റ് നെറ്റ്        BREKING NEWS       സിദ്ദിഖിന് ഇന്ന് നിർണ്ണായകം

Advertisement

2024 ഒക്ടോബർ 22 ചൊവ്വ, 6.30 am

👉ഉത്തർ പ്രദേശിലെ സിക്കൻഡ്രാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു.3 പേർക്ക് പരിക്ക്

👉ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലേക്ക്

👉ബലാത്സംഗ കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ചാൽ അറസ്റ്റിനൊരുങ്ങി പോലീസ്.

👉ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ 10ന് പത്തനംതിട്ടയിൽ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിക്കും.

👉 എ ഡി എം നവീൻ ബാബുവിൻ്റെ മരണം; കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും.

👉കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകം: ജൂനിയർ ഡോക്ടർമാർ നടത്തിവന്ന നിരാഹാര സമരം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.

👉ത്സാർഖണ്ട് തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

👉വയനാട്ടിൽ പ്രീയങ്കാ ഗാന്ധി നാളെ പത്രിക സമർപ്പിക്കും. നാളെത്തെ റോഡ് ഷോ കളറാക്കാനൊരുങ്ങി കോൺഗ്രെസ്.

👉വ്യാജരേഖ ചമച്ച കേസിൽ അങ്കമാലി അർബൻ ബാങ്ക് മുൻ സെക്രട്ടറിയെ ബിജു കെ.ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

👉2011 ലെ ലൈംഗികാതിക്രമ കേസിൽ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത നടനും എം എൽ എ യുമായ എം മുകേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.