ന്യൂഡെല്‍ഹി. ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിന് താല്‍ക്കാലികാശ്വാസം, കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചകൂടി കോടതി നീട്ടി. മുൻകൂർ ജാമ്യഅപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കയായിരുന്നു. എതിര്‍സത്യവാംങ്മൂലം നല്‍കാന്‍ ഈ കാലാവധി പ്രയോജനപ്പെടുത്താം.
കേസിൽ SIT യും സിദ്ധിഖും സുപ്രിം കോടതിയിൽ സത്യ വാഗ്മൂലം സമർപ്പിച്ചിട്ടുണ്ട്.സിദ്ധിഖിന്റ ജാമ്യാപേക്ഷ സ്ത്രീത്വത്തിൻ്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് പോലീസ് ആരോപിക്കുന്നു.അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും,അപകീർത്തി പ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്നും തെളിവുകൾ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണം പ്രക്രിയ സങ്കീർണമാണ്.അറസ്റ്റ് അനിശ്ചിതകാലത്തേക്ക് നീട്ടുന്നത് ഫലപ്രദമായ അന്വേഷണത്തിന് തടസ്സമാകും. തെളിവുകൾക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ
അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും തൻ്റെ പക്കൽ ഉള്ളതെല്ലാം കൈമാറി എന്നും
സിദ്ദിഖ് സത്യ വാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. പോലീസ് തന്നെ പിന്തുടരുന്നുണ്ട് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പോലീസ് ആവശ്യപ്പെട്ട പഴയ ഫോണുകൾ തൻറെ കൈവശമില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അജ്ഞാതരായ ചിലർ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ അത് പോലീസുകാർ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകിയതായും സിദ്ദിഖ് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നാളെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബഞ്ചണ് ഹർജി പരിഗണിക്കുക.