എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന്

Advertisement

കൊച്ചി. അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്നതിനെതി മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈകോടതി തള്ളി. മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ആവശ്യം. നാളെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നും ആശാലോറൻസ് പറഞ്ഞു.

എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജ്
ഉപദേശക സമിതിയുടെ തീരുമാനമാണ്
ആശാലോറൻസ് ചോദ്യം ചെയ്തതാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച
ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്നായിരുന്നു ആശയുടെ ആരോപണം. മതാചാര പ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന് എം എം ലോറൻസ് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും ആശാലോറൻസ് കോടതി അറിയിച്ചു. എന്നാൽ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ആശയുടെ ഹർജി തള്ളി. നീതിക്കായി നിയമ പോരാട്ടം തുടരുമെന്ന് ആശ ലോറൻസ്പ റഞ്ഞു.

എംഎം ലോറൻസിന്‍റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടു നൽകാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന മകൾ സുജാത, ഇക്കാര്യം ഹൈക്കോടതിയിൽ നിഷേധിച്ചിരുന്നു.
ലോറൻസിന്റെ മകൻ എംഎൽ സജീവനാണ് എതിർകക്ഷി. സെപ്റ്റംബർ 21ന് അന്തരിച്ച എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.