2024 ഒക്ടോബർ 24 വ്യാഴം 3.30 PM
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29 ന് രാവിലെ 11വിധി പറയും
വയനാട്ടിൽ ഇടത് മുന്നണിയുടെ ശക്തി പ്രകടനത്തിൻ്റെ അകമ്പടിയോടെ സ്ഥാനാർത്ഥി സത്യൻ മൊകേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ചാലക്കുടിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലാറ്റിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ അസ്ഥികൂടം കണ്ടെത്തി .പോലീസെത്തി പരിശോധന തുടങ്ങി.
കുന്നംകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഇ പി ജയരാജൻ ദേശാഭിമാനി പത്രാധിപരായിരുന്നപ്പോൾ പ്രതിയായ അപകീർത്തി കേസ് ഒത്ത് തീർപ്പാക്കി
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി സരിന് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത് ഡി വൈ എഫ് ഐ.
പ്രകടനമായെത്തി ഡോ.പി സരിൻ പത്രിക നൽകി.