വയനാട്. ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു.
അമ്മക്കടുവയും 3 കുട്ടിക്കടുവകളുമുള്ളതായി വനംകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്ത് വന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു
തിങ്കളാഴ്ച പുലർച്ചെയാണ് കടുവ ആനപ്പാറ സ്വദേശി നൗഫലിന്റെ മൂന്നു പശുക്കളെ കൊന്നത്. ചെമ്പ്ര മലയുടെ താഴെ ആണ് ഈ പ്രദേശം. വനവും തേയിലത്തോട്ടങ്ങളും ആണ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. കൊന്ന പശുക്കളിൽ ഒന്നിനെ ഇരയായി വെച്ച് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഇതിൽ രണ്ടു ചിത്രങ്ങൾ കുടുങ്ങി. ഒന്നിൽ ഒരു കടുവയും മൂന്ന് കുട്ടികളും. കൂടുതൽ കടുവകൾ ഉള്ളതിനാൽ കൂടു വയ്ക്കുന്നതിൽ നിയമതടസ്സം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്
500ലധികം കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. നിരവധി പാടികൾ ഉണ്ട്. തോട്ടം തൊഴിലാളികൾ ജോലി ചെയ്യാൻ ഭയക്കുകയാണ്. എത്രയും വേഗം കടുവകളെ തുരത്തണം എന്നാണ് ഉയരുന്ന ആവശ്യം.