ആകാശവാണി പ്രക്ഷേപണത്തിന്റെ 75-ാം വാർഷികം; പ്രഭാഷണ പരമ്പരയും കഥയരങ്ങും ഐവർകാലയിൽ

Advertisement

കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു 2024 ഒക്ടോബർ 27 ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കും. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിയ്ക്കും. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷനായിരിക്കും. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തും. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ കഥാകൃത്തുക്കളായ ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി, ശ്രീകണ്ഠ‌ൻ കരിയ്ക്കകം, ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുക്കും. ഈ പരിപാടിയിൽ എല്ലാ ശ്രോതാക്കളും സംബന്ധിക്കണമെന്ന് പ്രോഗ്രാം മേധാവി വി. ശിവകുമാർ അഭ്യർത്ഥിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here