കോഴ ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു

Advertisement

കൊല്ലം. കോഴ ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ളിയുഡി റസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നിൽ കോവൂർ നിഷേധിച്ചു
എന്നാൽ ആൻ്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചതായാണ് വിവരം.
കോഴ ആരോപണം സംബന്ധിച്ച് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നൽകിയത്. കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചർച്ച ചെയ്തു. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.

അതിനിടെ ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആരുടേത് ?. കോഴ ആരോപണത്തെ തുടർന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച വീണ്ടും ചർച്ചയാകുന്നു. സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ എതിരായിരുന്നുട്ടും ദ്രൗപദി മുർമുവിന് ഒരു വോട്ട് ലഭിച്ചിരുന്നു. ഇത് ഇടത് മുന്നണിയിൽ വലിയ ചർച്ചയായിരുന്നു. കോഴ വിവാദത്തോടെ വോട്ട് ചോർത്തിയത് ആരാണെന്ന സംശയം ശക്തമായിരിക്കയാണ്.

എം.എൽ എ മാരെ കുറുമാറ്റുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി അജിത്ത് പവാർ പക്ഷവുമായി ഒരു ചർച്ചയും നടന്നട്ടില്ലെന്ന് NCP അജിത് പവാർ പക്ഷം സംസ്ഥാന പ്രിസിഡൻ്റ് എൻ. എ മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തോമസ് കെ തോമസിന് എന്‍സിപി അജിത് പവാർ പക്ഷവുമായി ബന്ധമില്ല. പാർട്ടി പിളർന്നപ്പോൾ തോമസ് കെ തോമസ് ശരത് പവാറിനൊപ്പം എന്ന് സത്യവാങ്ങ് മൂലം എഴുതി നൽകിയതാണ്. അജിത് പവാർ പക്ഷത്തിന് എം.എൽ.എ മാരെ പണം കൊടുത്ത് കൂറുമാറ്റണ്ട ആവശ്യമില്ല

Advertisement