ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS തലസ്ഥാനത്ത് എലിപ്പനി മരണം

Advertisement

2024 ഒക്ടോബർ 25 വെള്ളി 12.30 PM

👉തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വർക്കല സ്വദേശി സരിത (35 ) മരിച്ചു.

👉സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തുന്ന നീക്കം നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്

👉ജമാഅത്തെ ഇസ്ലാമിയെ 3 വർഷം തോളിലേറ്റി നടന്ന പിണറായി വിജയൻ വർഗ്ഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉 രണ്ട് എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നൂറ് കോടി വാഗ്ദാനം ചെയ്ത സംഭവത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

👉 മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം വ്യാജ ഒപ്പിട്ടാണ് നവീൻ ബാബുവിനെതിരായ റ്റി.വി പ്രശാന്തൻ്റെ പരാതി തയ്യാറാക്കിയതെന്ന് വി ഡി സതീശൻ.

👉പാലക്കാട്ട് ബി ജെ പി യെ ജയിപ്പാൻ സി പി എം ശ്രമിക്കുന്നതായും വിഡി സതീശൻ.

👉പിണറായി ഉപജാപക സംഘത്തിൻ്റെ പിടിയിൽ, നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്ന് ഫോൺ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.

👉കോൺഗ്രസിൽ അനൈക്യം ഉണ്ടന്ന് വരുത്താൻ ശ്രമം.കെ.സുധാകരൻ പാവവും നിഷ്ക്കളങ്കനുമാണ്. താൻ അത്ര പാവവും നിക്ഷ്ക്കളങ്കനുമല്ലന്ന് വി ഡി സതീശൻ.

👉പാലക്കാട്ട് സി പി എമ്മുമായി ഇടഞ്ഞ് നില്ക്കുന്ന ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിന് വേണ്ടി പരവതാനി വിരിച്ച് ബി ജെ പി. മുതിർന്ന നേതാക്കൾ ഷുക്കൂറുമായി സംസാരിച്ചു.