പാലക്കാട്.ഉപതിരഞ്ഞെടുപ്പിനിടെ പാലക്കാട് സി.പി.എം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു.പാർട്ടിയിൽ നേരിട്ട കടുത്ത അവഗണനയിലും ജില്ലാ സെക്രട്ടറി അവഹേളിച്ചതിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നു ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ വ്യക്തമാക്കി.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം നടത്തുന്നുണ്ട്.കോൺഗ്രസ് പാളയത്തിൽ എത്തിക്കാനും ചർച്ചകൾ നടക്കുന്നു.
ബിജെപി നേതാക്കളും ഷുക്കൂറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ആരോപിച്ചാണ് ഷുക്കൂർ പാർട്ടി വിടാനുള്ള
തീരുമാനം പരസ്യപ്പെടുത്തിയത്.
ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.ഷുക്കൂറിന്റെ സഹോദരി സിപിഐഎമ്മിന്റെ നഗരസഭ കൗൺസിലറാണ്.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം തിരക്കിട്ട
ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ പുതിയ
വിവാദത്തിൽ പ്രതികരിക്കുന്നതിൽ നിന്നും സിപിഐഎം ഒഴിഞ്ഞു മാറി
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം.എം.പിമാരായ ഷാഫി പറമ്പിൽ,വി.കെ ശ്രീകണ്ഠൻ എന്നിവരുമായി ഷുക്കൂർ ചർച്ചകൾ നടത്തിയിട്ടുണ്ട്.ബിജെപി
ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനും ഷുക്കൂറിന്റെ
വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.താൽപര്യമെങ്കിൽ ബിജെപി പരവതാനിവിരിച്ചു സ്വീകരിക്കുമെന്ന് എൻ ശിവരാജൻ.
ഇന്ന് വൈകിട്ടോടെ അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളെ കണ്ടു നിലപാട് പ്രഖ്യാപിച്ചേക്കും.