പുനർജനനചികിത്സാ ശാസ്‌ത്ര കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Advertisement

തിരുവനന്തപുരം. അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻ്റ് സ്‌റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജി (AcREM – Stem)ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു കടകമ്പള്ളി സുരേന്ദ്രന്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു

ആരോഗ്യ സംരക്ഷണത്തിനും, രോഗ പരിഹാരങ്ങൾക്കും വഴിതെളിക്കുന്ന ആധുനിക ശാസ്ത്ര മേഖലയാണ് പുനർജനനചികിത്സാ ശാസ്‌ത്രം (റീജനറേറ്റീവ് മെഡിസിൻ).
ചിലവേറിയതും, ചികിത്സിച്ച് മാറ്റുവാൻ ബുദ്ധിമുട്ടുള്ളതുമായ പല അസുഖങ്ങൾക്കും ഉപകാരപ്രദമായ രീതിയാണ് “റീജനറേറ്റീവ് മരുന്നുകൾ ” അവലംബിക്കുന്നത്. രോഗബാധയുള്ള കോശങ്ങൾ, കലകൾ, അവയവങ്ങൾ എന്നിവയെ നന്നാക്കുന്നതിനോ, പുനരുജ്ജീവിപ്പിക്കുന്നതിനോ വേണ്ടി മൂലകോശങ്ങൾ, ബയോ മെറ്റീരിയലുകൾ, ബയോ ആക്റ്റീവ് മൂലകങ്ങൾ, എന്നിവയെ ഉപയോഗപ്പെടുത്തുകയാണ് റീജനറേറ്റീവ് മെഡിസിനിൽ ചെയ്യുന്നത്. ചർമരോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ പോലുള്ള നീണ്ടുനിൽക്കുന്ന, രോഗങ്ങൾക്ക് പരിഹാരം കാണാൻ ഇത് അനന്ത സാധ്യതകൾ തുറക്കുന്നു. എന്നാൽ, ക്ലിനിക്കൽ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിണാമ ഗവേഷണത്തിലെ വലിയ വെല്ലുവിളികൾ ഇതിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടസ്സപ്പെടുത്തുന്നു. Advanced Centre for Regenerative Medicine and Stem Cell Research in Cutaneous Biology (ACReM-Stem) ഈ ദൗർബല്യങ്ങൾ മറികടന്ന്, പരിണാമ ഗവേഷണത്തെയും സാങ്കേതിക നവോത്ഥാനത്തെയും ഉപയോഗപ്പെടുത്തി ആരോഗ്യപരിഹാര ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
കേരള സർവകലാശാലയിൽ സ്ഥാപിതമായ ഈ സെൻ്ററിൻ്റെ പ്രധാന ലക്ഷ്യങ്ങൾ, 3D ബയോപ്രിന്റിംഗ് ലാബ് സ്ഥാപിച്ച് അവയവ, ടിഷ്യു എഞ്ചിനീയറിംഗിൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, പ്രത്യേകിച്ച് നാളുകളായി ഉണങ്ങാത്ത മുറിവുകൾക്ക് മികച്ച പരിഹാരം നൽകുക. ഹെയർ ഫോളിക്കിൾ പുനരുജ്ജീവനം, കാർട്ടിലേജ് റീപ്പയറിംഗ്, മേഖലയിലെ ഗവേഷണം . ചികിത്സാ പരീക്ഷണങ്ങൾക്കായുള്ള ജീവശാസ്ത്ര മോഡലുകൾ സൃഷ്ടിക്കുക, ടോക്സിസിറ്റി പഠനങ്ങൾക്കായുള്ള മോഡലുകൾ വികസിപ്പിക്കുക. ആയൂർവേദവും, നാനോ പാർട്ടിക്കിൾസും ഉൾപ്പെടുത്തി റീജനറേറ്റീവ് ഫാർമക്കോളജിയിലെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ്.

പോഷകമൂല്യങ്ങളുള്ള ഉൽപ്പന്നങ്ങൾ, കോസ്മെറ്റിക്സ്, സ്റ്റെം സെൽ ചികിത്സ എന്നിവ വിപണിസാധ്യതകളാണ്. ബയോമാർക്കർ കണ്ടുപിടിക്കലിനായുള്ള ഒമിക്സ് അധിഷ്ഠിത സമീപനങ്ങൾ, എംആർഎൻഎ വാക്സിൻ വികസനം, എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന രോഗനിർണ്ണയ ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം നടത്തുകയും ചെയ്യും. മനുഷ്യ ടിഷ്യുകൾക്കും രക്തസാംപിളുകൾക്കും വേണ്ട ബയോറിപ്പോസിറ്ററികൾ സ്ഥാപിക്കുകയും, വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി സമഗ്ര പരിശീലന പരിപാടികൾ നൽകുകയും ചെയ്യും.


കേരള സർക്കാരിന്റെ Department of Higher Education, Scheme for Performance Linked Encouragement for Academic Studies and Endeavour (PLEASE) പദ്ധതിയുടെ പിന്തുണയോടെയാണ് ഈ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ഇത് ആരോഗ്യ സംരക്ഷണത്തിലും പ്രശ്നപരിഹാര മേഖലയിലുമുള്ള ക്രിയാത്മക നിക്ഷേപമായിട്ടാണ് കാണക്കാക്കപ്പെടുന്നത്.. ആകെ ചെലവ് ₹4.44 കോടി. AcREM-STEM സ്ഥാപനം കേരളത്തിലെ ആരോഗ്യപരിഹാര ശേഷിയെ വളരെ മെച്ചപ്പെടുത്തുകയും, പുനരുജ്ജീവന വൈദ്യശാസ്ത്രത്തിന്റെ ഗവേഷണ, വികസന, പ്രായോഗിക വശങ്ങളിൽ പ്രാദേശികമായും ആഗോളമായും മുന്നേറ്റം നേടാൻ സഹായിക്കുകയും ചെയ്യും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here