കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജു, തോമസ് കെ തോമസ്

Advertisement

ആലപ്പുഴ. കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജുവും തല്പരകക്ഷികളുമെന്ന് ആവർത്തിച്ചു കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസ്. ഗൂഢാലോചനയ്ക്ക് പിന്നിൽ കുട്ടനാട് സീറ്റ് സ്വന്തമാക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയെ തനിക്ക് പരിപൂർണ്ണ വിശ്വാസമാണെന്നും ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും തോമസ് തോമസ്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്

ആരോപണങ്ങളിൽ ആലപ്പുഴയിൽ വാർത്ത സമ്മേളനം വിളിച്ചു ചേർത്തായിരുന്നു തോമസ് കെ തോമസിന്റെ മറുപടി. വാർത്തയും ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച തോമസ് കെ തോമസ്, പിന്നിൽ ആന്റണി രാജുവിന്റെ ഗൂഢാലോചന ആണെന്നും ആരോപണമുന്നയിച്ചു.
തന്റെ സഹോദരൻ തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോഴും ചാനൽ ചർച്ചകളിലൂടെ ഏറ്റവും കൂടുതൽ ആക്രമിച്ച ആളാണ് ആന്റണി രാജുവെന്നും തോമസ് കെ തോമസ് തുറന്നടിച്ചു

ഇരുവരെയും 100 കോടി രൂപ കൊടുത്തു വാങ്ങിച്ചാൽ വെറുതെ ഷോക്കേസിൽ വയ്ക്കാൻ മാത്രം കൊള്ളാമെന്നും തോമസ് കെ തോമസിന്റെ പരിഹാസം. എപ്പോഴും ശരത് പവാർ പക്ഷത്തിനൊപ്പം ആണെന്നും. പാർട്ടി വിട്ടതിനുശേഷം അജിത് പവാറുമായി യാതൊരു ബന്ധവുമില്ലെന്നും തോമസ് കെ തോമസ്.

MLAമാർക്കെതിരായ കോഴ ആരോപണം എൻസിപി അജിത്ത് പവാർ വിഭാഗം ദേശീയ വക്താവ് ബ്രിജ് മോഹൻ ശ്രീവാസ്തവ് നിഷേധിച്ചു

ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രിയെ തനിക്ക് പൂർണ്ണ വിശ്വാസമാണെന്നും എ കെ ശശീന്ദ്രൻ മികച്ച മന്ത്രിയാണെന്നും തോമസ് കെ തോമസ്.

ആരോപണത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ കത്തു നൽകി. എന്നാൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. തനിക്കെതിരായ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സമഗ്ര അന്വേഷണം വേണമെന്ന് തോമസ് കെ തോമസ്. ഒപ്പം തന്റെ മന്ത്രിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനം ഉണ്ടാകുമെന്നും തോമസ് തോമസ് ആലപ്പുഴയിൽ വ്യക്തമാക്കി

Advertisement