കെ മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കും,കെ സുധാകരൻ,കത്തിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന, രാഹുൽ

Advertisement

പാലക്കാട്‌. ഉപതിരഞ്ഞെടുപ്പിന് കെ.മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കെ.സുധാകരൻ വ്യക്തമാക്കി.കത്തിനു പിന്നിൽ സിപിഐഎം-ബിജെപി ഗൂഢാലോചനയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് അയച്ച കത്തിനു പ്രസക്തിയില്ലെന്നായിരുന്നു മറ്റു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേ സമയം വിവാദമായ കത്തിന്റെ നേതാക്കൾ ഒപ്പിട്ട ബാക്കി ഭാഗവും ഇന്ന് പുറത്തു വന്നു.

പാലക്കാട്‌ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയായിരുന്നു ഡിസിസിയുടെ കത്ത്.സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ്
എ തങ്കപ്പന്റെ പ്രതികരണം.

ഒരു മുഴം മുൻപേ രാഹുൽ മാങ്കൂത്തിലുമെറിഞ്ഞു.ഇപ്പോൾ കത്ത് പുറത്തു വന്നതിനു പിന്നിൽ സിപിഐഎം-ബിജെപി നെക്സസ്
എന്നു രാഹുൽ മാങ്കൂട്ടത്തിൽ അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞു നേതാക്കളും ഒഴിഞ്ഞു.

എന്നാൽ കെപിസിസി അധ്യക്ഷൻ പുതിയ വിവാദം ഗൗരവത്തിലെടുത്തു.സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കം വേണ്ടെന്നു പറഞ്ഞ കെ.സുധാകരൻ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് പ്രതികരിച്ചു ഇടതു മൂന്നണി കത്ത് വിവാദം പ്രചാരണ ആയുധമാക്കിയിട്ടുണ്ട്

കത്തിന്റെ ബാക്കി ഭാഗം പുറത്തു വന്നതും കോൺഗ്രസിന് തലവേദനയാണ്.കത്തിൽ ഒന്നാമത് ഒപ്പിട്ടിരിക്കുന്നത് .തങ്കപ്പൻ,രണ്ടാമത് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ,മൂന്നാമത് മുൻ എംപി വി എസ് വിജയരാഘവൻ എന്നിവരാണ്.
കത്ത് വിവാദത്തിനു പിന്നാലെ കോൺഗ്രസ്സ് വിട്ട എ.കെ ഷാനിബ് എ വി ഗോപിനാഥിനെ വീട്ടിലെത്തി കണ്ടു.പി.സരിന് വേണ്ടി വീടുകൾ കയറി വോട്ടുറപ്പാക്കുമെന്ന് എ.കെ ഷാനിബ് വ്യക്തമാക്കി.

Advertisement