2024 ഒക്ടോബർ 28 തിങ്കൾ, 7.00 am
കൊല്ലം വെളിച്ചിക്കാലയിൽ കണ്ണനല്ലൂരിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35 )എന്ന യുവാവ് കുത്തേറ്റ് മരിച്ചു.സഹോദരനെ മർദ്ദിക്കുന്നത് ചോദിക്കാനെത്തിയതായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്നായിരുന്നു
കംബോയിയയിലെ തൊഴിൽ തട്ടിൽ അകപ്പെട്ട ഏഴ് മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി.
പി പി ദിവ്യയെ കണ്ണൂർ സർവ്വകലാശാല സെനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഇന്ന്
പ്രീയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ.ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും.
പൂരംകലക്കലിൽ പോലീസ് കേസ്സെടുത്തു.തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.
പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കേസ്സെടുത്തത് പ്രത്യക അന്വേഷണ സംഘത്തിൻ്റെ പരാതിയിലാണ് .
തിരുവനന്തപുരം
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്കു കുത്തേറ്റു.
ചെറുകുന്നം സ്വദേശി അജ്മലിനെ കുത്തിയത് ചികിത്സക്കെത്തിയ മൂന്നംഗ സംഘമാണ്. ഇന്നലെ രാത്രി 10.30തോടെയായിരുന്നു സംഭവം.
ഉമേഷ്, സജീഷ് എന്നി ഡ്രൈവർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊല്ലത്ത് പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിൽ കിളികൊല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അററ്റിൽ
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ഡിസിസിയുടെ കത്ത് പുറത്തായ സംഭവം അന്വേഷിക്കുമെന്ന് കെ.സുധാകരൻ