തിരുവനന്തപുരം .കെ സുധാകരനെതിരെ ഒളിയമ്പുമായി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തുറന്നടിച്ച് ആര്‍ ചന്ദ്രശേഖരന്‍.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് കഴിഞ്ഞാല്‍ വ്യത്യസ്ഥാഭിപ്രായം പറയാതിരിക്കുന്നതാണ് പാര്‍ട്ടി മര്യാദ. ഔദ്യോഗിക ചിഹ്നം കിട്ടിക്കഴിഞ്ഞാല്‍ പിന്നെയത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്. ഷാഫിയുടെ സ്ഥാനാര്‍ത്ഥിയെന്നോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനാര്‍ത്ഥിയെന്നോ ഒന്നും പറയാന്‍ പാടില്ല. വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കുരുട്ടുബുദ്ധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത്തരക്കാര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ് ചെയ്യുന്നത്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ കത്ത് പുറത്ത് വിട്ടവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നവര്‍ എന്നും ചന്ദ്രശേഖരന്‍ വിമര്‍ശിച്ചു.