തൃശൂര്‍.പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് പാറമേക്കാവ് ദേവസം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. പൂരം നടത്തിയതിന് .വേറൊരു മതവിഭാഗത്തിനെതിരെ ഈ നടപടി ഉണ്ടാകില്ല
ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടി പൂരം നടത്തിയ ശേഷം കേസെടുക്കുക എന്നത് ലോകത്ത് എവിടെയും കെട്ടുകേൾവിയില്ലാത്തത്. എഫ്ഐആർ ഇട്ടതിൽ ശക്തമായ പ്രതികരണം ഉണ്ടാകും. മുഖ്യമന്ത്രി തന്നെ പറയുന്നു ഗൂഢാലോചനയില്ല എന്ന്. പിന്നെ കേസെടുക്കുമ്പോൾ ആരാണ് കേരളം ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്, രാജേഷ് പറയുന്നു. പൂരം തകർക്കാൻ പല നടപടികളും ഉണ്ടാകുന്നുണ്ട് അതിൻറെ അവസാന ആണിക്കലാണ് ഇപ്പോഴത്തെ എഫ് ഐ ആർ
ദേവസങ്ങൾ ആരും തന്നെ ഗൂഢാലോചന നടത്തിയിട്ടില്ല. ഏത് അന്വേഷത്തെ നേരിടാനും തയ്യാറാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. തിരുവമ്പാടി ഭാഗത്ത് തടസ്സം ഉണ്ടാക്കിയത് ഭരണകൂടം ആണ്.