പാലക്കാട്. തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും , 3 വർഷം അധിക തടവും , 50,000 രൂപ പിഴയും വിധിച്ചു. ഹരിതയുടെ അമ്മാവൻ സുരേഷ് , അച്ഛൻ പ്രഭുകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . എന്നാൽ വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും ഹരിതയും , അനീഷിൻ്റെ കുടുംബവും വ്യക്തമാക്കി
മനുഷ്യമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാന കൊല അരങ്ങേറിയത് 2020 ഡിസംബർ 25ന്,മേൽജാതിക്കാരിയായ ഹരിതയും , പിന്നോക്ക വിഭാഗക്കാരനായ അനീഷും പ്രണയിച്ച് വിവാഹം ചെയ്തതാണ് പ്രകോപനകാരണം,മൂന്ന് മാസം തികയ്ക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അമ്മാവൻ സുരേഷും അച്ഛൻ പ്രഭുകുമാറും ഭീഷണിപ്പെടുത്തിയിരുന്നു,ഇതിന് പിന്നാലെയാണ് 88ആം ദിവസം അനീഷിനെ വെട്ടി കോളപ്പെടുത്തിയത്,ശനിയാഴ്ചയോടെ വാദം പൂർണ്ണമായി കേട്ട കോടതി ഇന്നേക്ക് ശിക്ഷവിധി നീട്ടി വെക്കുകയായിരുന്നു,രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും ഭീഷണിപ്പെടുത്തിയതിന് 3 വർഷം തടവും 50000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്,തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും,എന്നാൽ വിധിയിൽ ഒട്ടും തൃപ്തിയില്ലെന്നാണ് ഹരിതയും അനീഷിന്റെ ബന്ധുക്കളും പറയുന്നത്
പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയാണ് കുടുംബം പങ്കുവെച്ചിരുന്നത്,പ്രത്യേകിച്ച് ഭാവഭേതങ്ങൾ ഒന്നുമില്ലാതെയാണ് പ്രതികൾ കോടതിയുടെ വിധിപ്രസ്ഥാവം കേട്ടിരുന്നത്