സി പി എം പ്രവർത്തകനായിരുന്ന സി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ബി ജെ പി-ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം

Advertisement

തലശ്ശേരി . സി പിഐ എം പ്രവർത്തകനായിരുന്ന കണ്ണൂർ എരുവട്ടിയിലെ സി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബി ജെ പി-ആർ എസ് എസ് പ്രവർത്തകരായ 4 പ്രതികൾക്കെതിരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി. 2011 മെയ് 19-നാണ് മത്സ്യത്തൊഴിലാളിയായ അഷറഫ് കൊല്ലപ്പെട്ടത്.

രാഷ്ട്രീയ വിരോധത്താൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകനെ അസൂത്രിതമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2011 മെയ് 19നാണ് കേസിനാസ്പദമായ സംഭവം. മീൻ വിൽപ്പന നടത്തുകയായിരുന്ന അഷറഫിനെ കണ്ണൂർ കാപ്പുമ്മലിൽ വച്ച് ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ 21-ന് അഷറഫ് മരണത്തിന് കീഴടങ്ങി. കേസിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അഞ്ചും ആറും പ്രതികളെ വെറുതെ വിട്ടു. 2 പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അഷ്റഫിൻ്റെ കുടുംബത്തിന് നൽകാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here