സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗികപീഡന പരാതി,കേസെടുത്തു

Advertisement

ബംഗളുരു. സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക
പീഡന പരാതിയിൽ ബംഗളുരു പോലീസ് കേസെടുത്തു . കോഴിക്കോട് കസബ പോലീസ് രെജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത് . പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ
ബെംഗളൂരു എയർപോർട്ട് പോലീസ് ആണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് .
2012 ൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള
താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് സ്വദേശി നൽകിയ പരാതി . ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന കേസുകൾ അന്വേഷിക്കുന്ന പ്രത്യേകസംഘം യുവാവിന്റെ മൊഴിയെടുത്തിരുന്നു.ബെംഗളൂരു എയർപോർട്ട് സ്റ്റേഷൻ പോലീസ് വൈകാതെ പരാതിക്കാരനും രഞ്ജിത്തിനും നോട്ടീസ് അയക്കും .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here