2024 ഒക്ടോബർ 28 തിങ്കൾ 9.15 PM
തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികയെ ഇടിയ്ക്കാതിരിക്കാൻ പൈലറ്റ് വാഹനം പെട്ടന്ന് നിർത്തിയതാണ് കാരണം.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുഖ്യമന്ത്രിയും സംഘവും വൈകിട്ട് 5.40നാണ് അപകടത്തിൽപ്പെട്ടത്.6 അകമ്പടി വാഹനങ്ങൾ തമ്മിലിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
പാമ്പാടി ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് ചാണ്ടി ഉമ്മൻ എം എൽ എ ഒഴിവാക്കിയതിൽ പ്രതിഷേധം.
മുഖ്യമന്ത്രിയെ നേരിട്ട് പരാതി അറിയിച്ചു. സ്പീക്കർക്ക് കത്ത് നൽകുമെന്നും ചാണ്ടി ഉമ്മൻ
തൃശൂർ പൂരം കലങ്ങിയില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് .വെടിക്കെട്ട് തുടങ്ങാൻ വൈകുക മാത്രമാണ് ഉണ്ടായതെന്നും വിശദീകരണം, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും.
തൃശൂർ പൂര വിവാദം.ജൂഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ.മുരളീധരൻ
പാലക്കാട് കത്ത് വിവാദം: സംഘടനാപരമായ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് നില്ക്കാൻ കോൺഗ്രസ് തീരുമാനം.
പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി.ദിവ്യയ്ക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം.