യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി

Advertisement

ആലപ്പുഴ.യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി വഴങ്ങിയില്ല. താൻ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാൽ കാണാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പള്ളിയെ കാണാൻ പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിലും വ്യക്‌തമാക്കി..

ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിൽ എത്തി വെള്ളാപ്പള്ളി നടേശനെ കാണാനും ശേഷം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരൻ നായരെയും കണ്ട ശേഷം ഉച്ചയോടെ പാലക്കാട്ടേക്ക് മടങ്ങാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ ഇന്നു വെള്ളാപ്പള്ളി നടേശനുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും സന്ദർശനത്തിന് സൗകര്യപ്രദം അല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
രാവിലെ തന്നെ
വെള്ളാപ്പള്ളി നടേശൻ കണിച്ചു കുളങ്ങരയിലെ വീട്ടിൽ നിന്നും കൊല്ലത്ത് യോഗ പരിപാടിയിൽ പങ്കെടുക്കാൻ പോയി. സന്ദർശനത്തിന് തന്റെ സൗകര്യം കൂടി നോക്കണമെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കണിച്ചുകുളങ്ങരയിൽ ഇല്ലെന്ന് പറഞ്ഞതിനാലാണ് കാണാതിരുന്നത്.
വെള്ളാപ്പള്ളിയേ കാണാൻ പോകുമെന്നും രാഹുൽ

പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ കഴിഞ്ഞ ദിവസമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവും ആണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. കോൺഗ്രസ് ചത്ത കുതിര ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. അതെ ദിവസം തന്നെ വെള്ളാപ്പള്ളിയെ കാണാൻ എത്തുമെന്നറിയിച്ച രമ്യ ഹരിദാസിനോടും വെള്ളാപ്പള്ളി അസൗകര്യം അറിയിച്ചിരുന്നു

Advertisement