മലയാളസിനിമ തൊഴില്‍ അന്തരീക്ഷം മാറണം,നിര്‍ദ്ദേശങ്ങളുമായി ഡബ്ളിയു സിസി

Advertisement

കൊച്ചി. നാൽപ്പതിലധികം നിർദേശങ്ങളാണ് സിനിമാ നയ രൂപീകരണത്തിനായി wcc മുന്നോട്ടുവച്ചിട്ടുള്ളത്. സിനിമ മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളും എന്ന രീതിയിലാണ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

പെരുമാറ്റ രീതി,അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ, ലിംഗപരമായ വിവേചനം, പവർ ഗ്രൂപ്പ് തുടങ്ങിയ വിഷയങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും നിർദ്ദേശങ്ങളിലുണ്ട്. മലയാള സിനിമയിലെ നിലവിലുള്ള തൊഴിൽ അന്തരീക്ഷം മാറ്റണമെന്ന് wcc യുടെ നിർദേശം. സിനിമ കോഡ് ഓഫ് കണ്ടക്ട് എന്ന രീതിയിലാണ് നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഷൂട്ടിംഗ് സൈറ്റുകളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗമായി ‘സീറോ ടോളറൻസ് പോളിസി’ ആവശ്യമെന്ന് WCC

സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് WCC മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്.പുരോഗമനപരമായ ജോലിസ്ഥലവും വ്യവസായവും സൃഷ്ടിക്കുക. എല്ലാ ജീവനക്കാർക്കും ജോലിസ്ഥലത്തെ അവകാശങ്ങൾ നൽകുക. സ്ത്രീയുടെ സുരക്ഷയും ജോലിസ്ഥലത്തെ അവകാശങ്ങളും ഉറപ്പാക്കുക. സീറോ ടോളറൻസ് നയം നടപ്പിലാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

Advertisement