വയനാട് തിരഞ്ഞെടുപ്പു ചൂടിലേക്ക്

Advertisement

വയനാട് . പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ആവേശത്തിൽ. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വാഹനപ്രചരണ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് കൽപ്പറ്റ മണ്ഡലത്തിലാണ് പ്രചാരണം. എൽഡിഎഫ് പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ആറാം തീയതി മണ്ഡലത്തിലെത്തും. കൽപ്പറ്റയിലും മുക്കത്തും എടവണ്ണയിലും ആണ് റാലികൾക്ക് ശേഷം പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുക. ബിജെപി സ്ഥാനാർത്ഥി നവ്യാഹരിദാസ് ഇന്ന് വണ്ടൂർ മണ്ഡലത്തിലാണ് . നവ്യക്കുവേണ്ടി പ്രചാരണം നടത്താൻ രണ്ടാം തീയതി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാലിന് മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ജില്ലയിൽ എത്തുന്നുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here