തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞു,കലക്ടറുടെ മൊഴിയില്‍ വന്‍ വിവാദം

Advertisement

കണ്ണൂര്‍.അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുറച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. തെറ്റ് പറ്റിയെന്ന് വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി. തന്റെ മൊഴിയിലെ മുഴുവൻ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കളക്ടർ പറഞ്ഞു. കേസിൽ ദിവ്യക്ക് പുറമെ ടി. വി പ്രശാന്തനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു


തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമർശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് കളക്ടർ.

കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ടി വി പ്രശാന്തനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയബാനു.അന്വേഷണ സംഘത്തോട് കളക്ടർ പറഞ്ഞ കൂടുതൽ കാര്യങ്ങൾ എന്തായിരിക്കാം എന്ന ചോദ്യം അവശേഷിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here