ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ വേണ്ട

Advertisement

തിരുവനന്തപുരം.ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ വേണ്ടെന്ന്
സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നു.
സർക്കാർ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാത്ത കൂട്ടായ്മകൾ ഒഴിവാക്കാൻ കർശന നിർദേശം നൽകി.ഈ വിഷയത്തിൽ മേലധികാരികൾ പ്രത്യേകം ശ്രദ്ധ പുലർത്തണം എന്നും സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here