മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി

Advertisement

ആലപ്പുഴ. മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്.
ടെസ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു. അതേസമയം വാക്സിനെടുത്താലുണ്ടാകുന്ന പാർശ്വഫലമാകാമെന്ന് മെഡിക്കൽ കോളേജിൻ്റെ വിശദീകരണം.

എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ശാന്തമ്മയുടെ ബന്ധുക്കള്‍ആരോപിക്കുന്നു.

കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്.
ടെസ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിട്ടും സ്വഭാവികം ആണെന്ന് പറഞ്ഞ് ശേഷം വാക്സിൻ എടുക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. എന്നാല് വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ശാന്തമ്മയുടെ ദുരന്ത വാർത്ത വാർത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി രംഗത്തെത്തി. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ്.
ശാന്തമ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടർച്ചകൾ സയ്ക്കുമായി ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here