ശമ്പളവും പെൻഷനും നൽകൽ; കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ

Advertisement

തിരുവനന്തപുരംl 2023-24 സാമ്പത്തിക വർഷം സർക്കാർ ജീവനക്കാർക്കും മറ്റുമായി ശമ്പളവും പെൻഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും പിഎസ്​സിയിലെ അംഗങ്ങൾക്കും ജീവനക്കാർക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനൽ സ്റ്റാഫിനുമായി 2023-24 സാമ്പത്തിക വർഷം സർക്കാർ ശമ്പള ഇനത്തിൽ നൽകിയത് 38,572.85 കോടി രൂപയാണ്.

സർക്കാർ ജീവനക്കാർക്കും എഡയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് പെൻഷനറി ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കുമായി ആകെ പെൻഷൻ നൽകിയത് 25644.24 കോടി രൂപ. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകൾ പ്രകാരമാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2023-24ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 27,754.62 കോടി രൂപയും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളമായി 10,623.11 കോടി രൂപയുമാണ് നൽകിയിരിക്കുന്നത്. പിഎസ് സിയിലെ അംഗങ്ങൾക്കും ജീവനക്കാർക്കും 145.55 കോടി, മന്ത്രിമാർക്ക് 3.31 കോടി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണൽ സ്റ്റാഫിന് 46.26 കോടി രൂപ എന്നിങ്ങനെയാണ് ശമ്പളം നൽകിയിരിക്കുന്നത്. 2016-17ൽ എല്ലാവർക്കുമായി ആകെ ശമ്പള ഇനത്തിൽ 28,044.75 കോടിയും പെൻഷനായി 15,277.03 കോടി രൂപയുമാണ് നൽകിയിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-21 സാമ്പത്തിക വർഷത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകിയിരുന്നില്ല. ഇത് 2021-22 സാമ്പത്തിക വർഷത്തിലാണ് അനുവദിച്ചത്. 11-ാം ശമ്പള, പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായി ലയിപ്പിച്ച ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക എന്നിവ അനുവദിച്ചതും 2021-22 സാമ്പത്തിക വർഷത്തിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here