റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ പൊട്ടിത്തെറി,യുവാവ് മരിച്ചു

Advertisement

മലപ്പുറം. വാഴക്കാട് ഊർക്കടവിൽ റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ പൊട്ടിത്തെറി. ഊർക്കടവ് സ്വദേശി എളാടത്ത് റഷീദ് മരിച്ചു.കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.ഊർക്കടവ് പ്രവർത്തിക്കുന്ന എ ബി സി കൂൾ സിസ്റ്റം എന്ന റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.റെഫ്രിജറേറ്ററിന്റെ കംപ്രസ്സറിലേക്ക് ഗ്യാസ് കയറ്റുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ ടെക്‌നീഷ്യൻ റഷീദിനേയും പരുക്കേറ്റ ജീനക്കാരനായ യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ റഷീദ് മരിച്ചു.

വാഴക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന അന്വേഷണം ആരംഭിച്ചു.
കടയുടെ മുകൾഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ഷീറ്റ് അടക്കം തകർന്നിട്ടുണ്ട്.റഷീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here