വിവാഹ വാഗ്ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം പിടിയിൽ

Advertisement

തിരുവനന്തപുരം. വിവാഹ വാഗ്ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്നും 17കാരിയെ കാണാതായത്. വീട്ടുകാർ കഠിനംകുളം പോലീസിൽ പരാതി നൽകി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്.പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച പെൺകുട്ടിയെ തിരൂരിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു.ഇവർ ട്രെയിനിൽ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു

പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ വരുന്ന വഴിക്കാണ് കഠിനംകുളം പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here