ആറു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

Advertisement

ആറു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം. 68 കാരനായ പ്രതി വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. 60,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. കൂടാതെ 14 വര്‍ഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നില്‍വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും.
2020-21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണ് വിക്രമന്‍ കുഞ്ഞുങ്ങളെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരന്തര പീഡനത്തില്‍ കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടികള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here