എ ഡി എം നവീൻ ബാബുവിന്റെ മരണം,കുറ്റക്കാരെ സംരക്ഷിക്കാന്‍ കലക്ടര്‍ ശ്രമിക്കുന്നു,കോണ്‍ഗ്രസ്

Advertisement

കണ്ണൂർ . എ ഡി എം നവീൻ ബാബുവിന്റെ മരണം, ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ കോൺഗ്രസ്. ‘ കുറ്റക്കാരെ സംരക്ഷിക്കാൻ കളക്ടർ ശ്രമിക്കുന്നു’.’കളക്ടറെ പദവിയിൽ നിന്ന് മാറ്റി സമഗ്രമായി അന്വേഷണം നടത്തണം’. നാളെ ഡിസിസിയുടെ കളക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ചു.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ റവന്യു മന്ത്രി കെ രാജന് കൈമാറും. മൂന്ന് ദിവസം മുമ്പാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പമ്പിന് NOC നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.