പി പി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നൽകുന്നതിൽ അവ്യക്തത

Advertisement

കണ്ണൂര്‍.നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നൽകുന്നതിൽ അവ്യക്തത. കസ്റ്റഡി ആവശ്യം ഉന്നയിക്കുന്നതിൽ അന്വേഷണസംഘം തീരുമാനമെടുത്തില്ല. പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ ഇന്ന് തീരുമാനം എടുത്തേക്കും. അതേസമയം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി ആയുധമാക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കം കേസിൽ പുതിയ വഴിത്തിരിവാകും. കലക്ടറുടെ മൊഴി സംശയരമെന്നാണ് പ്രതിപക്ഷ വിമർശനം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് കുടുംബത്തിന്റെയും പരാതി. വ്യാജ പരാതി ആരോപണം നേരിടുന്ന വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തനെതിരയ നടപടികൾ വൈകുന്നതിലും നവീൻ ബാബുവിന്റെ കുടുംബം സംശയമുന്നയിക്കുന്നു. അന്വേഷണത്തിൽ അട്ടിമറി ആരോപിച്ച പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here