എറണാകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Advertisement

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.

സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.