നുണ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ എ ഡി എം നവീൻ ബാബുവിന്റെ കുടുംബം

Advertisement

കണ്ണൂർ. ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ എ ഡി എം, കെ നവീൻ ബാബുവിന്റെ കുടുംബം. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നുണയെന്ന് നവീൻ ബാബുവിന്റെ  ഭാര്യ മഞ്ജുഷ. നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ കളക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു.

വിവാദ യാത്രയയപ്പ് യോഗത്തിന് പിന്നാലെ  തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവന്ന കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി സംശയനിഴലിൽ. കളക്ടർ പോലീസിന് നൽകിയ മൊഴി ജാമ്യാപേക്ഷയിൽ ദിവ്യ ആയുധമാക്കിയതോടെ വിവാദം. കളക്ടറുടെ മൊഴി നുണയെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ.   കളക്ടറുടെ വാക്കുകളിൽ വിശ്വാസമില്ല.   കാര്യങ്ങൾ ഏറ്റുപറയാൻ ജില്ലാ കളക്ടറുമായി കെ നവീൻബാബുവിന് ഒരാത്മബന്ധവുമില്ല.

കളക്ടർ അരുൺ കെ വിജയനെതിരെയും അന്വേഷണം വേണമെന്ന്  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ സ്വാധീനിക്കപ്പെട്ടിരിക്കാം. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം. പോലീസ് നീതിപൂർവമായി അന്വേഷിക്കുമന്ന് വിശ്വാസമില്ലെന്നും കെ സുധാകരൻ.

പി പി ദിവ്യയെ  സിപിഐഎം സംരക്ഷിക്കുന്നുവെന്നും,   പി ശശി  ഇതിനായി ഇടപെടുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാൻ ആസൂത്രിത ഗൂഢാലോചനയെന്നാണ് പ്രതിപക്ഷ വിമർശനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here