കാസറഗോഡ്. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന 95 പേരിൽ 27 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിലുള്ള അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾക്കായി പോലീസ് ഹോസ്ദുർഗ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മൂന്നുദിവസത്തേക്ക് പ്രതികളെ കത്തടിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിപട്ടികയിലുള്ള അഞ്ചുപേർ ഒളിവിലാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും
Home News Breaking News നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ആശുപത്രി വിട്ടു