സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍

Advertisement

തൃശൂര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. തൃശ്ശൂർ പൂരം വിവാദം, കൊടകര കുഴൽപ്പണക്കേസ്, കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പി പി ദിവ്യയുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും എന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ , സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിൽ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സൗകര്യാർത്ഥം തൃശ്ശൂരിൽ സെക്രട്ടറിയേറ്റ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

Advertisement