മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ ഡ്രൈവർക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്: കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ സംഭവത്തിൽ കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

അതേസമയം, മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ പ്രതികരണം.ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു.

വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഉടൻ തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു

1 COMMENT

  1. അയ്യേ അയ്യേ നാണക്കേട്ട് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

Comments are closed.