കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ; സിബിഐയെ വിളിക്കൂ എന്ന് പരിഹസിച്ച് സുരേഷ് ഗോപി

Advertisement

തൃശൂർ: കൊടകരയിൽ പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ട. എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കഥയാണ്. സിബിഐയെ വിളിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

സ്വർണക്കടത്തിനെ കൂടി മാധ്യമങ്ങൾ അന്വേഷിക്കണം. സ്വർണക്കടത്തെല്ലാം തീവ്രവാദത്തിനാണോ എന്ന് കൂടി നിങ്ങൾ അന്വേഷിക്കണം. മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകർ. ഞാൻ സുതാര്യമായി കാര്യങ്ങൾ പറയും. സിബിഐയെ വിളിക്കട്ടെന്നെ എന്നും സുരേഷ് ഗോപി പറഞ്ഞു

കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ് വെളിപ്പെടുത്തിയത്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചാണ് പണം എത്തിച്ചിരുന്നതെന്നും തിരൂർ സതീശ് പറഞ്ഞിരുന്നു.

Advertisement