തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി ചന്ദ്രികയുടെ കേരളപ്പിറവി തിരുവനന്തപുരം എഡിഷൻ..കേരളപ്പിറവിയോടനുബന്ധിച്ച്
നമ്മെ നയിച്ചവർ എന്ന തലക്കെട്ടിൽ
ഒന്നാം പേജിൽ നൽകിയിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ നിന്നാണ് സി എച്ച് മുഹമ്മദ് കോയയെ ചന്ദ്രിക ഒഴിവാക്കിയത്.തിരുവനന്തപുരം എഡിഷനിൽ സി എച്ച് മുഹമ്മദ് കോയക്ക് പകരം സർക്കാർ പരസ്യം സ്ഥാനം പിടിച്ചു. എന്നാൽ മലബാർ എഡിഷനുകളിൽ സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാർട്ടിയിൽ നിന്നുള്ള ഒരേയൊരു മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കിയതിൽ ലീഗിനുള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്.
തിരുവനന്തപുരം എഡിഷനിൽ സി എച്ചിനെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ പാർലമെൻറ് അംഗം, എന്നീ പദവികൾ വഹിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയ ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു.
സി എച്ച് മുഹമ്മദ് കോയയുടെ മകൻ ഡോ. എം കെ മുനീർ എംഎൽഎ ഡയറക്ടർ ബോർഡ് അംഗമായി ഇരുന്നിട്ടും
ഇത്ര ഗുരുതരമായ പിഴവ് പത്രത്തിന് വന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
Home News Breaking News മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി,ചന്ദ്രികയുടെ കേരളപ്പിറവി എഡിഷൻ വിവാദമായി