ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; ഹമാസ് നേതാവടക്കം 68 പേർ കൊല്ലപ്പെട്ടു

Advertisement

ഗാസയിലും ലെബനനിലും വെടിനിർത്തലിന് വേണ്ടിയുള്ള ശ്രമങ്ങൾ അമേരിക്ക തുടരുന്നതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഗാസയിലെ മറ്റ് സംഘടനകളുമായി ഏകോപന ചുമതലയുണ്ടായിരുന്ന ഹമാസ് നേതാവായിരുന്നു കസബ്. ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണ് കസബ് എന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഇസ്രായേലിന്റെ നടപടി. എന്നാൽ താത്കാലിക വെടിനിർത്തലിന് ഹമാസും തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ

Advertisement