ഷൊർണൂര്‍. ട്രെയിൻ തട്ടി മൂന്നുപേർ മരിച്ച സംഭവത്തിൽ റെയിൽവേക്കെതിരെ പ്രതിഷേധം വ്യാപകം.
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് റെയിൽവേ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അതേസമയം കരാർ ജോലിക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അപകടകാരണമെന്ന് റെയിൽവേയും വിശദീകരണക്കുറിപ്പിറക്കി. ഭാരതപ്പുഴയിലേക്ക് തെറിച്ചു വീണ ഒരാൾക്ക് വേണ്ടിയുള്ള ഇന്നും ഫലം കണ്ടില്ല.
. കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് യാത്ര ചെയ്യുന്ന ട്രെയിൻ ഷൊർണൂർ വഴി കടന്നു പോകുന്നതിന്റെ ഭാഗമായാണ് ഇന്നലെ ശുചീകരണം നടന്നത്.
റയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളികൾ പരിചയസമ്പന്നരല്ലാത്തതാണ് അപകട കാരണം.
വിഷയത്തിൽ റെയിൽവേയ്ക്കുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സിഐടിയു റയിൽവേ കോൺട്രാക്ടെഴ്സ് അസോസിയേഷൻ ആരോപിച്ചു.
മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് റയിൽവേ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഭാരതപ്പുഴയിലേക്ക് തെറിച്ചു വീണ തമിഴ്നാട് സ്വദേശി ലക്ഷണന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും ഫലം കണ്ടില്ല.
മൂന്ന് മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.