കൊച്ചിയിലെ വാട്ടർ മെട്രോ ബോട്ടുകളുടെ കൂട്ടിയിടിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി യാത്രക്കാർ

Advertisement

കൊച്ചി.കേരളത്തിന്റെ അഭിമാനമായ വാട്ടർ മെട്രോ സുരക്ഷിതമാണോ .ഫോർട്ട് കൊച്ചിയിലെ വാട്ടർ മെട്രോ ബോട്ടുകളുടെ കൂട്ടിയിടിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി യാത്രക്കാർ ബഹളം വെച്ചു.

കേരളത്തിന്റെ ജലഗതാഗത വകുപ്പിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് വാട്ടർ മെട്രോ. എന്നാൽ ഒരു ചെറിയ അപകടത്തിൽ പോലും വലിയ സുരക്ഷ വീഴ്ചയാണ് വാട്ടർ മെട്രോയിൽ സംഭവിച്ചിരിക്കുന്നത്. ഫോർട്ടുകൊച്ചിയിൽ വെച്ചാണ് വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ലെങ്കിലും സംഭവിച്ച സുരക്ഷാ വീഴ്ച്ചയിൽ ആകുലരാണ് യാത്രക്കാർ. ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം. ബോട്ടുകളിൽ നിന്ന് അലാറം മുഴങ്ങി. ഒരു ബോട്ടിന്റെ വാതിൽ തനിയെ തുറന്നു പോയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി. ഇത് തുടർന്നാണ് യാത്രക്കാർ ബഹളം വെച്ചത്. ചെറിയൊരു അപകടമാണ് സംഭവിച്ചത് എങ്കിൽ തന്നെയും അപകട ശേഷം ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും യാത്രക്കാരെ ആശ്വസിപ്പിക്കാൻ മുന്നോട്ടു വന്നില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും എടുക്കുകയായിരുന്ന ബോട്ടിന്റെ കുറഞ്ഞ വേഗത ഒന്നുകൊണ്ടുമാത്രമാണ് അപകടത്തിന്റെ കുറഞ്ഞത്. ഇനിയും ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടാവാതിരിക്കാൻ നോക്കുക എന്നതോടൊപ്പം തന്നെ വാട്ടർ മെട്രോ യാത്ര സുരക്ഷിതമാണ് എന്ന് വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിക്കുവാൻ നമ്മുടെ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.