മുനമ്പത്തിനുവേണ്ടി സിപിഎം പ്രത്യേക യോഗം വിളിച്ചു

Advertisement

തിരുവനന്തപുരം. മുനമ്പം ഭൂമി തർക്കത്തിൽ ഇടപെട്ട് സർക്കാർ.സമവായത്തിന് പ്രത്യേക യോഗം വിളിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ/ മുനമ്പത്ത് ഇന്നും പ്രതിഷേധം നടന്നു

മുനമ്പത്തെ ഭൂമിക്കു മേലുള്ള വാഖഫ് ബോർഡിന്റെ അവകാശവാദം അവിടുത്തെ തദ്ദേശീയരെ പ്രതിഷേധത്തിലേക്ക് എത്തിച്ചിട്ട് നാളുകളായി.
തുടക്കത്തിൽ തൊട്ട് ഈ വിഷയത്തോട് സിപിഎമ്മും മറ്റു രാഷ്ട്രീയ പാർട്ടികളും തണുത്ത സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പാലക്കാട് വയനാട് ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ മുനമ്പം പ്രശ്നം ചർച്ച ചെയ്യാതിരിക്കുവാൻ രാഷ്ട്രീയകക്ഷികൾക്കാവുകയില്ല. മുൻപം വിഷയത്തിൽ സമവായം വേണമെന്ന അഭിപ്രായവുമായി മുസ്ലിം ലീഗും പികെ കുഞ്ഞാലിക്കുട്ടിയും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മുനപ്പൻ വിഷയത്തിൽ മാധ്യമങ്ങളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന സമീപനമായിരുന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുനമ്പം വിഷയത്തെ വർഗീയമായി ധ്രുവീകരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്തുനിന്നും നടക്കുകയുണ്ടായി ഇതിനിടയിലാണ് പ്രശ്നത്തിൽ സമവായമുണ്ടാക്കുവാനുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ ശ്രമം. സമവായത്തിന് പ്രത്യേക യോഗം വിളിക്കണം എന്നും വിഷയത്തിൽ കൃത്യമായി നിലപാട് സ്വീകരിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാഷ് പ്രതികരിച്ചു. ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ തോമസ് തറയിൽ ഇന്ന് സമരപ്പന്തൽ സന്ദശിച്ചു. മുനമ്പത്തെ ഭൂമിയിൽ വഖഫിനോ ഫാറൂഖ് കോളേജിനോ യാതൊരു അവകാശവുമില്ലെന്നു തോമസ് തറയിൽ പറഞ്ഞു.

Advertisement