66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേള 2024-ന് തിരിതെളിയുന്നു

Advertisement

കൊച്ചി: 66-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. കായിക ഇനങ്ങളിലെ പോരാട്ടങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ ആണ് ഇന്ന് നടക്കുക. ഏഴ്-11വരെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍.
ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് ഷൂട്ടിങ്ങ് ഇനങ്ങളും ചെസ് മത്സരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ചിരുന്നു. ഇന്ന് മേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
മത്സരങ്ങളെല്ലാം നാളെ മുതലായിരിക്കും നടക്കുക. ടെന്നിസ്, ബാഡ്മിന്റണ്‍ മത്സരങ്ങളാണ് ആദ്യദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ കടവന്ത്ര റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടെന്നിസ് മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആദ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന രജിസ്‌ട്രേഷനില്‍ ടെന്നിസിന് പുറമെ 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കും. ബാക്കിയുള്ള അഞ്ച് ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെയും മറ്റന്നാളുമായി വിവിധ ഇടങ്ങളില്‍ നടക്കും. ആകെ 20 കായിക ഇനങ്ങളും അത്‌ലറ്റിക്‌സ് മത്സരങ്ങളുമാണ് നടക്കുക. ഏഴ് മുതല്‍ 11 വരെയാണ് അത്‌ലറ്റിക്‌സ്.