പാലക്കാട്: ബിജെപിയിൽ നിന്ന് മുൻപും അവഗണനകൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. ഉള്ളിൽ ഇപ്പോഴും അഗ്നിപർവ്വതം പുകയുകയാണ്.
താൻ ഇപ്പോഴും ബി ജെ പി ക്കാരനാണ്.താൻ അപ്രസക്തനാണെന്ന് നേതൃത്വം കരുതി.എനിക്ക് ഗോഡ്ഫാദറില്ല.ബി ജെ പിയിലെ ഒരു ഗ്രൂപ്പിൻ്റെയും വക്താവുമല്ല.തനിക്കെതിരെ നടപടിയെടുക്കാൻ തക്ക വല്യ ആളൊന്നുമല്ല താനൊന്നും സന്ദീപ് വാര്യർ പറഞ്ഞു. തന്നോട് കാണിച്ച നടപടിയിൽ നീറി കഴിയുന്ന അനേക നേതാക്കളുണ്ട്. പക്ഷേ അവർക്കാർക്കും പ്രതികരിക്കാൻ കഴിഞ്ഞില്ല. ഞാൻ സൗമ്യമായ രീതിയിലാണ് പ്രതികരിച്ചത്. തന്നോട് അടുപ്പം കാണിച്ച പലരേയും പാർട്ടി അകറ്റി നിർത്തി. പാർട്ടിക്കകത്ത് അതൃപ്തർ ഏറെയുണ്ട്. എല്ലാക്കാലത്തും ഞാൻ ബിജെപി പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. നാട്ടിലെ ജനങ്ങളെ സഹായിക്കാൻ കിട്ടുന്ന ഏതവസരവും ഉപയോഗിക്കും.ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
Home News Breaking News പാലക്കാട്ടേക്കില്ല; ഉള്ളിൽ അഗ്നിപർവ്വതം, ബി ജെ പിയിലെ ഒരു ഗ്രൂപ്പിൻ്റെയും ഭാഗമല്ലന്നും സന്ദീപ് വാര്യർ