കെ എസ് ആർ ടി സി ബസിൽ യാത്രക്കിടയിൽ ഭക്ഷണം ഇനി ഇങ്ങനെ കഴിക്കണം

Advertisement

തിരുവനന്തപുരം.  കെ എസ് ആർ ടി സിബസ്സിൽ യാത്രക്കിടയിൽ ഭക്ഷണം
കഴിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിച്ചു ഉത്തരവിറക്കി.
ബസ് സ്റ്റാൻഡുകൾക്ക് പുറമെ അംഗീകരിക്കപ്പെട്ട 24 ഹോട്ടലുകളുടെ
പട്ടിക ഉൾപ്പെടുത്തിയാണ് ഉത്തരവ്.
ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുന്ന
സമയക്രമം ഉൾപ്പടെ ബസ്സുകളിൽ
പ്രദർശിപ്പിക്കണമെന്ന കർശന നിർദ്ദേശവും
നൽകിയിട്ടുണ്ട്.


ദീർഘദൂര സർവീസുകളിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആർ ടി സി ബസ്സുകൾ നിർത്തുന്നത്
സംബന്ധിച്ച തർക്കം,വൃത്തിഹീനമായ
സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ നിർത്തുന്നത്.ഇത് രണ്ടും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വകുപ്പ് മന്ത്രിയുടെ ഇടപെടൽ.വൃത്തിയുള്ള സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെ കുറിച്ച് പഠനം ഉൾപ്പടെ
നടത്തിയാണ് പുതിയ ഉത്തരവിറക്കിയത്.
ബസ് സ്റ്റാൻഡുകൾക്ക് പുറമെ അംഗീകരിച്ച
24 ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി നൽകണമെന്നാണ് നിർദ്ദേശം.ബസ്സുകൾ നിർത്തേണ്ട സമയക്രമവും ഉത്തരവിൽ പറയുന്നു.
പ്രഭാതഭക്ഷണത്തിനു രാവിലെ 7.30 മുതൽ 9.30 വരെ.ഉച്ചഭക്ഷണത്തിനു 12.30 മുതൽ 2.00
മണി വരെയുള്ള സമയത്തിൽ എപ്പോഴെങ്കിലും ബസ് നിർത്തണം.വൈകിട്ട് ലഘുഭക്ഷണത്തിനു 4.00 മുതൽ 6.00 വരെ.
രാത്രിഭക്ഷണത്തിനു 8.00 മുതൽ 11.00 വരെയുള്ള സമയത്തും ബസ്സ്‌ നിർത്തി ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കണമെന്നാണ്
നിർദ്ദേശം.സമയക്രമവും,ഹോട്ടലുകളുടെ പട്ടികയും നിർബന്ധമായും ഡ്രൈവർ ക്യാബിനു പിന്നിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഭക്ഷണ ശേഷം
ബസ് വീണ്ടും യാത്ര തുടരുമ്പോൾ എല്ലാ
യാത്രക്കാരും എത്തിയിട്ടുണ്ടെന്നു കണ്ടക്ടർ
ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

Advertisement