കോട്ടയം :വൈക്കം മറവൻതുരുത്തില് ക്രൂര കൊലപാതകം. യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യത്തിനു ശേഷം പ്രതിയായ ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം സ്വദേശി നിധീഷ് പോലീസില്‍ കീഴടങ്ങി. നിധീഷ്-ശിവപ്രിയ ദമ്പതികള്‍ക്ക് നാല് വയസ്സുള്ള മകനുണ്ട്.
ഇന്ന് വൈകിട്ട് ആറോടെയാണ് നാടിനെ നടുക്കിയ കൊലപാതകം സംഭവിച്ചത്.ഭാര്യയെ കുത്തിയും ഭാര്യാമാതാവിനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ശിവപ്രിയയുടെ മറവന്തുരുത്തിലെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.