എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

Advertisement

തലശ്ശേരി:

എഡിഎം നവീൻബാബു ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശ്ശേരി ജില്ലാ കോടതി വിധി പറയും. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേർന്നിരുന്നു. അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും കളക്ടർ നൽകിയ മൊഴി തങ്ങൾക്ക് അനുകൂലമാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഫോൺ കോളുകൾ തെളിവല്ലന്നും ആരോപണങ്ങളിൽ തെളിവില്ലെന്നും പ്രോക്സിക്യൂഷൻ വാദിച്ചു.

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കലക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദിവ്യയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.