പൊതുസ്ഥലത്ത് സ്ത്രീയുടെ ചിത്രമെടുക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: പൊതുസ്ഥലത്ത്, സ്വകാര്യതയെ ബാധിക്കാത്തവിധം സ്ത്രീയുടെ ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങള്‍ കാട്ടുകയും ചെയ്‌തെന്ന കേസില്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം.
പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ല.
എന്നാല്‍, ഇതേ സ്ഥലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
എന്നാല്‍ കേസില്‍ പ്രതിയുടെ നിരപരാധിയാണോയെന്നതിന് വിചാരണ നേരിടണമെന്നു കോടതി നിരീക്ഷിച്ചു.

Advertisement